കാസർകോട് പൊള്ളലേറ്റ കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

കാസർകോട് പൊള്ളലേറ്റ കുട്ടികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

കാസർകോട് ചെർക്കള നെല്ലിക്കട്ടയിൽ തീ പൊള്ളലേറ്റ കുട്ടികളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെയാണ് ചികിത്സാ ചെലവ് വഹിക്കുക.

നെല്ലിക്കട്ടയിൽ താമസിക്കുന്ന താജുദ്ദീൻ നിസാമി-ത്വയിബ ദമ്പതികളുടെ മക്കളിൽ എട്ട്, 10, 13 വയസ്സുള്ള മൂന്ന് കുട്ടികൾക്കാണ് പൊള്ളലേറ്റത്. ഇതിൽ 90 ശതമാനം പൊള്ളലേറ്റ എട്ട് വയസ്സുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു

ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരുടെ ചികിത്സാ ചെലവാണ് സർക്കാർ ഏറ്റെടുക്കുക.

Share this story