തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; മുൻ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; മുൻ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരമുട്ടിൽ സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. ജനൽച്ചില്ലുകൾ തകർത്ത ശേഷമാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. യുവതിയുടെ മുൻ ഭർത്താവ് വിനീഷാണ് കൃത്യം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Share this story