കൊവിഡ് ഭേദമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

കൊവിഡ് ഭേദമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറത്ത് കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി(85)ആണ് മരിച്ചത്. മരണകാരണം മറ്റ് അസുഖങ്ങളാണ് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്.

അവസാന പരിശോധനാ ഫലം വരാനിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ പരിശോധന ഫലം നെഗറ്റീവായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീരാൻകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും വൃക്കരോഗമടക്കം ഉള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു. ഏപ്രിൽ 2നാണ് വീരാൻകുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് സൂചന. അതേസമയം മകന് രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Share this story