25 ലക്ഷത്തിന്റെ കോഴക്കേസ്: ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് എഫ് ഐ ആർ

25 ലക്ഷത്തിന്റെ കോഴക്കേസ്: ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് എഫ് ഐ ആർ

അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിക്കെതിരെ വിജിലൻസ് എഫ് ഐ ആർ സമർപ്പിച്ചു. തലശ്ശേരി വിജിലൻസ് കോടതിയിലാണ് ഇന്ന് എഫ് ഐ ആർ സമർപ്പിച്ചത്.

കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണത്തിന്റെ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. സ്‌കൂൾ ഡയറക്ടർ ബോർഡ് യോഗത്തിലൂണ്ടായ അഭിപ്രായം, കൊടുമൺ പത്മനാഭന്റെ മൊഴി, കോഴ സംഭവം പുറത്തുവിട്ടതിന്റെ പേരിൽ ലീഗിൽ നിന്ന് പുറത്താക്കിയ നൗഷാദ് പൂതപ്പാറുയടെ പരാതി എന്നിവയും പരിശോധനക്ക് വിധേയമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഴക്കേസിൽ കെ എം ഷാജി മാത്രമാണ് നിലവിൽ പ്രതി. ഇന്നലെ വൈകിട്ടോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് വിജിലൻസ് കണ്ണൂർ ഓഫീസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിജിലൻസ് ഇന്നലെ തന്നെ പൂർത്തിയാക്കിയിരുന്നു.

Share this story