കൊവിഡ് ബാധിതനായ കാസർകോട് സ്വദേശി ദുബൈയിൽ നിന്നെത്തിയത് മാർച്ച് 16ന്‌; രോഗം സ്ഥിരീകരിച്ചത് 34 ദിവസത്തിന് ശേഷം

കൊവിഡ് ബാധിതനായ കാസർകോട് സ്വദേശി ദുബൈയിൽ നിന്നെത്തിയത് മാർച്ച് 16ന്‌; രോഗം സ്ഥിരീകരിച്ചത് 34 ദിവസത്തിന് ശേഷം

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കാസർകോട് സ്വദേശിയാണ്. ദുബൈയിൽ നിന്ന് മാർച്ച് 16നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. 34 ദിവസം പിന്നിട്ട ശേഷമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്.

കാസർകോട് ചെമ്മനാട് തെക്കിൽ സ്വദേശിയായ 48കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മറ്റൊരാൾ കണ്ണൂർ ജില്ലയിൽ നിന്നുള്ളയാളാണ്. ഇയാളും വിദേശത്ത് നിന്ന് വന്നതാണ്.

ഇന്ന് 13 പേരാണ് രോഗമുക്തരായത്. ഇതിൽ എട്ട് പേരും കാസർകോട് ജില്ലയിൽ നിന്നാണ്. മൂന്ന് പേർ കാസർകോട് ജനറൽ ആശുപത്രിയിലും മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കണ്ണൂർ ജില്ലയിൽ മൂന്ന് പേരും മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ ഓരോരുത്തരും രോഗമുക്തരായി. സംസ്ഥാനത്ത് ഇതോടെ 270 പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടി. ഇനി 129 പേർ മാത്രമാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

Share this story