വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; അത് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി

വിവാദങ്ങളുണ്ടാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം; അത് അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി

സ്പ്രിംഗ്ലർ കരാറിൽ രാഷ്ട്രീയ വിവാദമുണ്ടാക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം വിഷയത്തെ കുറിച്ച് സംസാരിച്ചത്. സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സർക്കാരിന് സൽപ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു

ഉദ്ദേശ്യം വ്യക്തമാണ്. ഞാൻ ആവർത്തിച്ച് പറയാൻ ആഗ്രഹിക്കുന്നത് ഇപ്പോൾ ഇത്തരം വിവാദങ്ങളിലേക്ക് പോകേണ്ട സമയമല്ല. അത് ജനങ്ങൾ കണ്ടുകൊള്ളും. ജനങ്ങൾ വിലയിരുത്തിക്കൊള്ളും. അതിനെ ആ തരത്തിൽ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഡ് പ്രതിരോധത്തിൽ ആദ്യം മുതലെ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. പ്രതിപക്ഷത്തിന് അത് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്. അതുകൊണ്ടാണ് വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എന്തൊക്കെ ചെയ്യുന്നുവെന്ന് ജനം കാണുന്നുണ്ട്. വിവാദങ്ങളെ അവഗണിച്ച് തള്ളിക്കളയാനാണ് തന്റെയും സർക്കാരിന്റെയും തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story