കേരളം ലോക്ക് ഡൗൺ നിർദേശം ലംഘിച്ചെന്ന് കേന്ദ്രം; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

കേരളം ലോക്ക് ഡൗൺ നിർദേശം ലംഘിച്ചെന്ന് കേന്ദ്രം; ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി

കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച് കേരളം വിശദീകരണം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നൽകി. ഏപ്രിൽ 19നാണ് കത്ത് നൽകിയത്.

ഞായറാഴ്ച ബാർബർ ഷോപ്പ്, വർക്ക് ഷോപ്പ് എന്നിവ തുറക്കാൻ അനുമതി നൽകിയത് കേന്ദ്രം ചോദ്യം ചെയ്തു. പല മേഖലകളിലും സംസ്ഥാനം ഇളവ് നൽകിയത് നിർദേശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

ഹോട്ടലുകളും പുസ്തകശാലകളും തുറക്കാൻ അനുമതി നൽകിയും മാർഗനിർദേശങ്ങളുടെ ലംഘനമാണ്. കൂടാതെ ചെറുകിട ഇടത്തം വ്യവസായ സംരംഭങ്ങൾക്ക് ഇളവ് നൽകിയതും നഗരത്തിൽ ബസ് സർവീസ് ആരംഭിക്കാൻ നടത്തിയ നീക്കവും സ്വകാര്യ കാറുകളിൽ പിൻസീറ്റിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാൻ അനുവാദം നൽകിയതും ഇരുചക്ര വാഹനത്തിൽ രണ്ട് പേർക്ക് യാത്ര ചെയ്യാമെന്നുള്ള ഇളവുകളും നൽകിയും കേന്ദ്രം ചോദ്യം ചെയ്യുന്നു

വിഷയത്തിൽ കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കും. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ മേഖലയിൽ ഇളവ് അനുവദിച്ച് ആശങ്ക വർധിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.

Share this story