സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ; സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ അനുമതി

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ഇളവുകൾ; സ്വകാര്യ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ അനുമതി

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകൾ വരിക. കോട്ടയം ഇടുക്കി ജില്ലകൾ ഗ്രീൻ സോണിലും ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകൾ ഓറഞ്ച് ബി സോണിലുമാണ്

ഗ്രീൻ, ഓറഞ്ച് ബി മേഖലയിൽ ജില്ലകൾക്കുള്ളിൽ യാത്ര ചെയ്യാം. അതേസമയം ജില്ലാ അതിർത്തി കടന്നുള്ള യാത്ര നിരോധിക്കും. അവശ്യ കാര്യങ്ങൾക്കും മെഡിക്കൽ കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ, ബാറുകൾ, ഒന്നും പ്രവർത്തിക്കില്ല. ആരാധാനാലയങ്ങളും പൊതുപരിപാടികളും പാടില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20ൽ കൂടുതൽ പേർ പങ്കെടുക്കാൻ അനുവദിക്കില്ല.

ആരോഗ്യ, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികം, സാമൂഹ്യം, ഓൺലൈൻ വിദ്യാഭ്യാസം, തൊഴിലുറപ്പ് തുടങ്ങിയ മേഖലകൾക്ക പ്രവർത്തിക്കാം. പൊതുസവേന കാര്യങ്ങൾ, അവശ്യ സാധനങ്ങളുടെ വിതരണം, സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ, നിർമാണ പ്രവൃത്തികൾ എന്നിവക്കും അനുമതിയുണ്ട്.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് നമ്പറുകളിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുകളുള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ യാത്രാനുമതിയുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട്, അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴാം, ശനി ദിവസങ്ങളിൽ യാത്ര ചെയ്യാം

ഓറഞ്ച് എ മേഖലയിൽപ്പെടുന്ന പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 മുതൽ ഇളവുകൾ വരും. റെഡ് സോണായി പ്രഖ്യാപിച്ച കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലോക്ക് ഡൗൺ തുടരും.

Share this story