ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്; കാസർകോട്ടെ കോൺഗ്രസ് നേതാവ് പിടിയിൽ

ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്; കാസർകോട്ടെ കോൺഗ്രസ് നേതാവ് പിടിയിൽ

വീട്ടിലെ ശുചീകരണ ജോലിക്കെത്തിയ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ കാസർകോട് ജില്ലയിലെ കോൺഗ്രസ് നേതാവ് പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഒടയംചാൽ ആലടുക്കത്തെ ഒ സി ജോസ് എന്ന മരോട്ടിക്കുഴിയിൽ ജോസഫിനെയാണ് പോലീസ് പിടികൂടിയത്. കോടോം-ബേളൂർ മണ്ഡലം ഭാരവാഹിയായിരുന്നു പീഡനവീരനായ കോൺഗ്രസ് നേതാവ്

മാർച്ച് 13നാണ് ഇയാൾ ആദിവാസി യുവതിയെ പീഡിപ്പിച്ചത്. യുവതി പോലീസിൽ പരാതി നൽകിയതോടെ കോൺഗ്രസ് നേതാവ് ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്നാണ് ഡിവൈഎസ്പി ഹരിചന്ദ്ര നായികന്റെ നേതൃത്വത്തിലുള്ള സംഘം പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവിനെ പിടികൂടിയത്.

Share this story