സംസ്ഥാനത്ത് വീണ്ടും ആശങ്ക; 19 പേർക്ക് കൂടി കൊവിഡ് ബാധ, കണ്ണൂരിൽ പത്ത് പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് വീണ്ടും ആശങ്ക; 19 പേർക്ക് കൂടി കൊവിഡ് ബാധ, കണ്ണൂരിൽ പത്ത് പേർക്ക് കൂടി രോഗം

സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം കൊവിഡ് ബാധയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം 19 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്.

കണ്ണൂരിൽ പത്ത് പേർക്കും കാസർകോട് മൂന്ന് പേർക്കും പാലക്കാട് നാല് പേർക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച പത്ത് പേരിൽ 9 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. കാസർകോടുള്ള മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവരാണ്.

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് പതിനാറ് പേർക്കാണ് രോഗമുക്തിയുണ്ടായത്. ഇതിൽ കണ്ണരൂൽ ഏഴ് പേരും കാസർകോട് നാല് പേരും മലപ്പുറത്ത് നാല് പേരും തിരുവനന്തപുരത്ത് ഒരാളുമാണ്.

കണ്ണൂരിൽ രോഗവ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവശ്യ വ്‌സ്തുക്കൾ വിൽക്കുന്ന കടകൾക്കുൾപ്പെടെ നിയന്ത്രണമേർപ്പെടുത്തും.

കണ്ണൂർ ജില്ലയിൽ മാത്രം 104 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരു വീട്ടിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. സ്ഥിതി ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ ട്രിപ്പിൾ ലോക്ക് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Share this story