ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് കൊവിഡ് ബാധിച്ച വടശേരിക്കര സ്വദേശിനിയുടെ പത്തൊൻപതാം പരിശോധനാഫലവും പോസിറ്റീവ്

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് കൊവിഡ് ബാധിച്ച വടശേരിക്കര സ്വദേശിനിയുടെ പത്തൊൻപതാം പരിശോധനാഫലവും പോസിറ്റീവ്

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് കൊവിഡ് ബാധിച്ച വടശേരിക്കര സ്വദേശിനിയുടെ പത്തൊൻപതാം പരിശോധനാഫലവും പോസിറ്റീവ്. നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് 65 കാരിയായ രോഗി ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

 

മാർച്ചിലാണ് വടശേരിക്കര സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിൽ നിന്നാണ് ഇവർക്ക് കൊവിഡ് ബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനകളുടെയെല്ലാം ഫലം പോസിറ്റീവായിരുന്നു. രോഗിയെ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും.

 

ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികൾക്കാണ് കേരളത്തിൽ രണ്ടംഘട്ടത്തിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നംഗ കുടുംബം നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നതോടെ നിരവധി പേർക്ക് രോഗം പകരാനിടയായി. തുടർന്ന് ചികിത്സ തേടിയ കുടുംബം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

Share this story