ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നു; അറസ്റ്റ് ചെയ്യുമെന്ന് ഐജി

ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നു; അറസ്റ്റ് ചെയ്യുമെന്ന് ഐജി

കണ്ണൂരിൽ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുകയാണെന്ന് ഉത്തരമേഖല ഐജി അശോക് യാദവ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഐജി അറിയിച്ചു. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ലാ അതിർത്തി സീൽ ചെയ്തു.

ജില്ലയിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ സംവിധാനം ഏർപ്പെടുത്തും. മൂന്ന് എസ് പിമാരുടെ കീഴിൽ കർശന പരിശോധന നടത്തും. എല്ലാ പോലീസ് സ്‌റ്റേഷൻ പരിധിയിലും പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കും. അതാവശ്യ മരുന്നുകൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാമെന്നും ഐജി പറഞ്ഞു

ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ അഞ്ച് പേർ വിദേശത്ത് നിന്നെത്തിയവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പടർന്നത്. വിദേശത്ത് നിന്നെത്തി യാതൊരു രോഗലക്ഷണങ്ങളുമില്ലാതെ 29 ദിവസം പിന്നിട്ടവർക്കും കൊവിഡ് സ്ഥിരീകരിച്ചവർക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Share this story