മലപ്പുറത്ത് വ്യാപക ലോക്ക് ഡൗൺ ലംഘനം; ഇന്ന് ഇതുവരെ അറസ്റ്റിലായത് 42 പേർ

മലപ്പുറത്ത് വ്യാപക ലോക്ക് ഡൗൺ ലംഘനം; ഇന്ന് ഇതുവരെ അറസ്റ്റിലായത് 42 പേർ

മലപ്പുറം ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് 42 പേർ അറസ്റ്റിൽ. ഇന്നുച്ച വരെയുള്ള കണക്കാണിത്. ഏപ്രിൽ 20ന് ശേഷം സർക്കാർ ഏഴ് ജില്ലകളിൽ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റെഡ് സോണിൽ പെടുന്ന മലപ്പുറത്തിന് ഇളവുകളൊന്നും ബാധകമല്ല. ഇത് കണക്കിലെടുക്കാതെയാണ് ആളുകൾ അനാവശ്യമായി പുറത്തേക്കിറങ്ങിയത്.

മെയ് 3 വരെ ജില്ലയിൽ നിലവിലെ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. പതിമൂന്ന് കേന്ദ്രങ്ങൾ ജില്ലയിൽ അതിതീവ്ര മേഖലയാണ്. എങ്കിലും സർക്കാർ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും

അതിതീവ്രമേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും പൂർണമായ ലോക്ക് ഡൗൺ നടപ്പാക്കും. ഇവിടങ്ങളിൽ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങിയാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Share this story