42 ദിവസമായിട്ടും കൊവിഡ് ഭേദമായില്ല; പത്തനംതിട്ടയിലെ 62കാരിയുടെ സാമ്പിൾ പരിശോധനക്കയച്ചത്‌ 19 തവണ

42 ദിവസമായിട്ടും കൊവിഡ് ഭേദമായില്ല; പത്തനംതിട്ടയിലെ 62കാരിയുടെ സാമ്പിൾ പരിശോധനക്കയച്ചത്‌ 19 തവണ

പത്തനംതിട്ടയിൽ കൊവിഡ് ബാധിച്ച് 42 ദിവസം പിന്നിട്ടിട്ടും രോഗം ഭേദമാകാതെ വീട്ടമ്മ. വടശ്ശേരിക്കര ജണ്ടായിക്കൽ സ്വദേശിയായ 62കാരിയാണ് 42 ദിവസമായി ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ഒടുവിലെ സാമ്പിൾ പരിശോധനാ ഫലവും പോസിറ്റീവാണ്. 19 തവണയാണ് ഇവരുടെ സാമ്പിൾ പരിശോധനക്ക് അയച്ചത്.

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടംബത്തിൽ നിന്നാണ് വീട്ടമ്മക്ക് രോഗം ബാധിച്ചത്. ഇവരുടെ മകൾക്കും കൊവിഡ് ബാധിച്ചെങ്കിലും ഏപ്രിൽ തുടക്കത്തിൽ തന്നെ രോഗം ഭേദപ്പെട്ടു. അതേസമയം അമ്മ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

ദീർഘനാളായി ചികിത്സയിൽ തുടരുന്ന സംസ്ഥാനത്തെ ആദ്യത്തെ രോഗിയാണിത്. തുടർ പരിശോധനയിലും പോസിറ്റീവ് കാണിച്ചതോടെ ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്. ഇവരുടെ തുടർ ചികിത്സക്ക് ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ആലോചിക്കാൻ മെഡിക്കൽ ബോർഡ് യോഗം ചേരും

അതേസമയം വീട്ടമ്മയുടെ കേസിൽ അധികം ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 67 ദിവസങ്ങൾക്ക് ശേഷം വരെ രോഗം ഭേദമായ കേസുകൾ വിദേശത്തുണ്ടായിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Share this story