ഇടുക്കിയില്‍ പന്ത്രണ്ടര ലക്ഷം രൂപയുമായി യുവാവ് പിടിയില്‍; കള്ളനോട്ടുകള്‍ കണ്ടെത്തിയത് മകളെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായപ്പോള്‍

ഇടുക്കിയില്‍ പന്ത്രണ്ടര ലക്ഷം രൂപയുമായി യുവാവ് പിടിയില്‍; കള്ളനോട്ടുകള്‍ കണ്ടെത്തിയത് മകളെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായപ്പോള്‍

ഇടുക്കി ഉപ്പുതറയില്‍ പന്ത്രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം തടിക്കാട് സ്വദേശി ഹനീഷ് ഷിറോസാണ് പിടിയിലായത്. രണ്ടാംഭാര്യയുടെ മകളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് ഇയാളില്‍ നിന്ന് കള്ളനോട്ട് കണ്ടെത്തിയത്.

ഏതാനും വര്‍ഷങ്ങളായി ഉപ്പുതുറ മാട്ടുത്താവളത്താണ് ഹനീഷ് താമസിക്കുന്നത്. രണ്ടാം ഭാര്യയുടെ മകളെ ഉപദ്രവിച്ച കേസില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വീട്ടില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇയാളില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ വാഗമണില്‍ ഹോം സ്‌റ്റേ വാടകക്ക് എടുത്ത് കള്ളനോട്ടുകള്‍ അടിക്കുന്നതായി ഇയാള്‍ മൊഴി നല്‍കി

ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് പന്ത്രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. കുമളിയില്‍ നിന്ന് നോട്ട് അച്ചടിക്കാനുപയോഗിച്ച പ്രിന്ററും കണ്ടെത്തി.

Share this story