റമദാൻ കാലത്തെ ദാനധർമങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകണമെന്ന് കാന്തപുരം

റമദാൻ കാലത്തെ ദാനധർമങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകണമെന്ന് കാന്തപുരം

റമദാൻ കാലത്തെ ദാനധർമങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു

കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. ദാനധർമങ്ങളിൽ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നൽകണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ല. രാജ്യത്തെ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനാണത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് കാന്തപുരം പറഞ്ഞു.

വിഷു കൈനീട്ടമായും സക്കാത്തായിട്ടും ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ മുസ്ലീം ലീഗ് എംഎൽഎ കെ എം ഷാജി ദുരിതാശ്വാസ നിധിയെ കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുകയും ഒരു പൈസ പോലും നൽകരുതെന്ന് വ്യംഗാർഥത്തിൽ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Share this story