കണ്ണൂർ ജില്ലയിൽ കാസർകോട് മാതൃക നടപ്പാക്കുമെന്ന് ഐജി വിജയ് സാഖറെ

കണ്ണൂർ ജില്ലയിൽ കാസർകോട് മാതൃക നടപ്പാക്കുമെന്ന് ഐജി വിജയ് സാഖറെ

ജില്ലയിൽ കൊവിഡ് രോഗികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ കാസർകോട് മാതൃക നടപ്പാക്കുമെന്ന് ഐജി വിജയ് സാഖറെ. ജില്ലയിലെ പതിനൊന്ന് ഹോട്ട് സ്‌പോട്ടുകളും പൂർണമായി അടക്കും. കൊവിഡ് സേഫ്റ്റി ആപ്പ് ഉപയോഗിച്ച് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുമെന്നും ഐജി പറഞ്ഞു

നിരീക്ഷണത്തിൽ കഴിയുന്നവർക്കെല്ലാം കൊവിഡ് സേഫ്റ്റി ആപ്പിലൂടെ സഹായമെത്തിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്കെല്ലാം ആപ്പ് ഡൗണ്‌ലോഡ് ചെയ്ത് ഉപയോഗിക്കാം. ട്രിപ്പിൾ ലോക്കിനോട് ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു

ജില്ലയിൽ ഇന്നലെ മാത്രം ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് രോഗികൾ ഉള്ളതും കണ്ണൂരിലാണ്. ഒമ്പത് വയസ്സുകാരൻ കുട്ടി അടക്കമാണ് ഇന്നലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story