രോഗമുക്തി നേടിയത് ഒന്നര മാസത്തിന് ശേഷം; പത്തനംതിട്ട സ്വദേശിനി വീട്ടിലേക്ക് മടങ്ങി

രോഗമുക്തി നേടിയത് ഒന്നര മാസത്തിന് ശേഷം; പത്തനംതിട്ട സ്വദേശിനി വീട്ടിലേക്ക് മടങ്ങി

ഒന്നര മാസത്തിലധികം ദിവസം നീണ്ട ചികിത്സക്ക് ശേഷം കൊവിഡിൽ നിന്ന് മുക്തി നേടി പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ വീട്ടിലേക്ക് മടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്രയും ദിവസം ഒരാൾ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബവുമായി അടുത്തിടപഴകിയതോടെയാണ് വടശ്ശേരിക്കര സ്വദേശിനിയായ 62കാരിക്ക് രോഗം ബാധിച്ചത്. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് പത്തിന് രോഗം സ്ഥിരീകരിച്ചു.

നീണ്ട ദിവസം ചികിത്സയിൽ കഴിഞ്ഞിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് ഇവർക്ക് മരുന്ന് മാറ്റി നൽകിയിരുന്നു. മാർച്ച് 15ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ഇവർക്ക് ഐവർ മെക്ടീൻ നൽകാനാണ് തീരുമാനമായത്. പിന്നാലെയാണ് ഇവർ രോഗമുക്തി നേടിയത്.

Share this story