സർക്കാരിന് അന്തസ്സുണ്ടെങ്കിൽ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

സർക്കാരിന് അന്തസ്സുണ്ടെങ്കിൽ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് രമേശ് ചെന്നിത്തല

സ്പ്രിംക്ലർ കരാറിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും ഗൗരവസ്വഭാവത്തിലുള്ളതെന്നാണ് ഇടക്കാല ഉത്തരവിലൂടെ കാണാൻ കഴിയുന്നത്.

ഡാറ്റ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ഇതിൽ തീരുമാനമുണ്ടായി. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ വിവരങ്ങൾ ശേഖരിക്കാൻ പാടുള്ളൂ എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു.

വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മകത പൂർണമായി പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. കമ്പനി ശേഖരിച്ച വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്നും കോടതി നിർദേശിച്ചു

ഒരു ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങൾക്കും പരിഹാരമുണ്ടായി. സർക്കാരിന് മാന്യതയുണ്ടെങ്കിൽ സ്പ്രിംക്ലറുമായുള്ള കരാർ റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Share this story