ലോക്ക് ഡൗൺ ജനസംഖ്യ വർധനവിന് കാരണമാകുമെന്ന് ആശങ്ക; യുപിയിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്ത് ഭരണകൂടം

ലോക്ക് ഡൗൺ ജനസംഖ്യ വർധനവിന് കാരണമാകുമെന്ന് ആശങ്ക; യുപിയിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്ത് ഭരണകൂടം

ലോക്ക് ഡൗണിൽ ആളുകൾ പുറത്തിറങ്ങാനാകാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വന്നതോടെ ജനസംഖ്യ വർധനവിന് കാരണമാകുമോയെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്ധർ. ഈയൊരു പ്രതിസന്ധി മുന്നിൽക്കണ്ട് ജനങ്ങൾക്ക് ഗർഭനിരോധന ഉറകൾ യുപിയിൽ വിതരണം ചെയ്ത് തുടങ്ങി. ബല്ലിയ ജില്ലയിലാണ് ഭരണകൂടം എല്ലാ ഗ്രാമങ്ങളിലും ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്യുന്നത്.

ആശാ വർക്കർമാർ അടക്കമുള്ള സന്നദ്ധ പ്രവർത്തകരെ ഉപയോഗപ്പെടുത്തിയാണ് ഉറകളുടെ വിതരണം. ലോക്ക് ഡൗൺ മാത്രം കണക്കിലെടുത്തല്ല, കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു

30,000 ഗർഭനിരോധന ഉറകളാണ് വിതരണം ചെയ്തത്. ഇവരുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും ആശാവർക്കർമാർ ജനങ്ങളെ ധരിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഗർഭനിരോധന ഗുളികകളും പുരുഷൻമാർക്ക് ഗർഭനിരോധന ഉറകളുമാണ് നൽകുന്നത്.

Share this story