കൊവിഡ് മുക്തമായി കേരളത്തിലെ മൂന്ന് ജില്ലകൾ; കേരളത്തിന് അഭിനന്ദനവുമായി കാബിനറ്റ് സെക്രട്ടറി

കൊവിഡ് മുക്തമായി കേരളത്തിലെ മൂന്ന് ജില്ലകൾ; കേരളത്തിന് അഭിനന്ദനവുമായി കാബിനറ്റ് സെക്രട്ടറി

സംസ്ഥാനത്ത് കൊവിഡ് മുക്തമായി മൂന്ന് ജില്ലകൾ. വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളാണ് ഒരു കൊവിഡ് മുക്തമായത്. വയനാട് ആകെ ചികിത്സയിലുണ്ടായിരുന്ന ഒരാൾ ഇന്ന് രോഗമുക്തി നേടിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 84കാരൻ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളടക്കം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തെ രോഗത്തിൽ നിന്നും മുക്തനാക്കാൻ സാധിച്ചത് അഭിമാനർഹമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ ഇടപെടലിനെ കേന്ദ്രം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു അഭിനന്ദനം. കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾ പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി പറഞ്ഞു. പ്രവാസികളുടെ മടക്കയാത്ര സംബന്ധിച്ച് ഉദ്ദേശിക്കുന്ന കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ക്രിയാത്മകമായ ഇടപെടലുണ്ടാകുമെന്ന് കാബിനറ്റ് സെക്രട്ടറി ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ മൂന്ന് പേർക്കും കൊല്ലം ജില്ലയിൽ മൂന്ന് പേർക്കും കണ്ണൂർ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

കൊല്ലത്ത് രോഗബാധയുണ്ടായ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഏഴ് പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇതിൽ കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ രണ്ട് പേർ വീതവും വയനാട് ഒരാളുമാണ് രോഗമുക്തി നേടിയത്.

Share this story