കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രിയുടെ നിർദേശം; പ്രതിദിനം 3000 സാംപിൾ അധികമായി പരിശോധിക്കും

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ മുഖ്യമന്ത്രിയുടെ നിർദേശം; പ്രതിദിനം 3000 സാംപിൾ അധികമായി പരിശോധിക്കും

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കലക്ടർമാർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയത്. നാളെ പ്രധാനമന്ത്രിയുമായി നടക്കുന്ന വീഡിയോ കോൺഫറൻസിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

ജില്ലാ കലക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. അതിർത്തിയിലെ ഊടുവഴികൾ അടയ്ക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്

ഹോട്ട് സ്‌പോട്ടുകളിൽ നിലവിലെ പരിശോധനാ സൗകര്യം ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തണം. േേരാഗലക്ഷണമില്ലാത്തവരിലും കൂടുതലായി പൊതുസമ്പർക്കം നടത്തുന്നവരെ പരിശോധിക്കാനും നിർദേശം നൽകി. ഒരാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. പ്രതിനിദം 4000 പരിശോധനകൾ നടത്താനുള്ള സൗകര്യം കേരളത്തിലുണ്ട്

പ്രതിദിനം 3000 പേരുടെ സാമ്പിൾ അധികമായി പരിശോധിക്കാൻ മാർഗ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലകളിലായുള്ള 20 കേന്ദ്രങ്ങളിലാണ് പരിശോധന. ഒരോ ജില്ലകൾക്കും ശേഖരിക്കേണ്ട സാംപിൾ എണ്ണം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. സമൂഹ വ്യാപന സൂചനകൾ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായിട്ടാണ് പരിശോധന വർധിപ്പിക്കുന്നത്.

Share this story