ആഘോഷങ്ങളില്ലാതെ മണികണ്ഠൻ വിവാഹിതനായി; ചെലവിന് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

ആഘോഷങ്ങളില്ലാതെ മണികണ്ഠൻ വിവാഹിതനായി; ചെലവിന് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

നടൻ മണികണ്ഠൻ വിവാഹിതനായി. തൃപ്പുണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് വധു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചായിരുന്നു വിവാഹ ചടങ്ങുകൾ

അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹ ചെലവിന് വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തു. സ്വരാജ് എംഎൽഎയാണ് തുക ഏറ്റുവാങ്ങിയത്.

ആറ് മാസം മുമ്പാണ് മണികണ്ഠന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ലോക്ക് ഡൗൺ ആണെങ്കിലും മുൻകൂട്ടി നിശ്ചയിച്ച വിവാഹതീയതി മാറ്റേണ്ടതില്ലെന്നായിരുന്നു തീരുമാനം. ലളിതമായിട്ടായിരുന്നു ചടങ്ങുകൾ.

Share this story