തൃശ്ശൂർ പൂരം കൊടിയേറ്റം ഇന്ന്; ആനയും കുടമാറ്റവുമില്ല, ചടങ്ങിൽ അഞ്ച് പേർ മാത്രം പങ്കെടുക്കും

തൃശ്ശൂർ പൂരം കൊടിയേറ്റം ഇന്ന്; ആനയും കുടമാറ്റവുമില്ല, ചടങ്ങിൽ അഞ്ച് പേർ മാത്രം പങ്കെടുക്കും

തൃശ്ശൂർ പൂരം കൊടിയേറ്റം ഇന്ന് നടക്കും. പൂരം പൂർണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

തിരുവമ്പാടിയിൽ 11.30നും പാറമേക്കാവിൽ 12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ ചടങ്ങിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂർണമായി ഒഴിവാക്കാനാണ് സർക്കാരിന്റെ നിർദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കൊടിയേറ്റത്തിൽ അഞ്ച് പേരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കില്ല. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.

Share this story