ലോക്ക് ഡൗൺ മറവിൽ വീട്ടിൽ ചാരായം വാറ്റ്; കാട്ടാക്കടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ലോക്ക് ഡൗൺ മറവിൽ വീട്ടിൽ ചാരായം വാറ്റ്; കാട്ടാക്കടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

ലോക്ക് ഡൗണിന്റെ മറവിൽ ചാരായം വാറ്റിയ രണ്ട് യുവാക്കൾ പിടിയിൽ. കാട്ടാക്കട പോലീസാണ് ഇവരെ പിടികൂടിയത്. കാട്ടാക്കട മുതിയാവിള ലീന ഭവനിൽ ജോബി, എറണാകുളം സ്വദേശി പുത്തലത്ത് വീട്ടിൽ പൂർണപ്രകാശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ടൈൽസ് പണിക്കാരായ ഇരുവരും ജോബിയുടെ വീട്ടിൽ വെച്ച് രഹസ്യമായി ചാരായം വാറ്റുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോഴും ഇരുവരും ചാരായം വാറ്റിൽ വാപൃതരായിരുന്നു. 55 ലിറ്റർ കോടയും ഒരു ലിറ്ററോളം ചാരായവും ഇവരിൽ നിന്ന് പിടികൂടി.

Share this story