അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെയും തിരികെയെത്തിക്കും; നോർക്ക രജിസ്‌ട്രേഷൻ മറ്റന്നാൾ മുതൽ

അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെയും തിരികെയെത്തിക്കും; നോർക്ക രജിസ്‌ട്രേഷൻ മറ്റന്നാൾ മുതൽ

കൊവിഡിന്റെ പശ്ചാത്തലത്തിൽ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെയും തിരികെ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലരും വിഷമകരമായ അവസ്ഥയിലാണ്. ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ല. താമസിച്ച ഹോട്ടലുകളിൽ നിന്ന് വരെ ഇറങ്ങി വന്നവരുണ്ട്. അത്തരക്കാരെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കും. ഇതിനുള്ള രജിസ്‌ട്രേഷൻ ബുധനാഴ്ച ആരംഭിക്കും

ഇതര സംസ്ഥാനത്ത് ചികിത്സക്ക് പോയവർ, ചികിത്സ കഴിഞ്ഞവർ, പഠനാവശ്യത്തിനും മറ്റും സംസ്ഥാനത്ത് നിന്ന് പോയി പഠനം പൂർത്തീകരിച്ചവർ, പരീക്ഷ ഇന്റർവ്യു എന്നിവക്കായി പോയവർ, തീർഥാടനം, വിനോദ യാത്ര, ബന്ധുഗൃഹ സന്ദർശം എന്നിവക്കായി പോയവർ, വിദ്യാർഥികൾ ജോലി നഷ്ടപ്പെട്ടവർ, കൃഷിപ്പണിക്കായി അയൽ സംസ്ഥാനങ്ങളിലേക്ക് പോയവർ ഇവർക്കെല്ലാം പ്രത്യേക പരിഗണന നൽകും

ഇവരെ ഘട്ടം ഘട്ടമായി കൊണ്ടുവരാനാണ് തീരുമാനം. കഴിയുന്നവരെല്ലാം നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇവരെ അതിർത്തിയിൽ ആരോഗ്യ വിഭാഗം പരിശോധിക്കും. എല്ലാവർക്കും ക്വാറന്റൈൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Share this story