നാലായിരം പിപിഇ കിറ്റുകൾ നൽകി കെഎസ്ടിഎ; കേരളത്തിലെ ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ നിധിയിലേക്ക് 38 ലക്ഷം രൂപ നൽകി

നാലായിരം പിപിഇ കിറ്റുകൾ നൽകി കെഎസ്ടിഎ; കേരളത്തിലെ ലോക്കോ പൈലറ്റുമാർ ദുരിതാശ്വാസ നിധിയിലേക്ക് 38 ലക്ഷം രൂപ നൽകി

കെ എസ് ടി എ 24 ലക്ഷം രൂപ വില വരുന്ന നാലായിരം പിപിഇ കിറ്റുകൾ ആരോഗ്യവകുപ്പിന് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ശമ്പളം പിടിക്കാനുള്ള ഉത്തരവ് കത്തിച്ച അധ്യാപക സംഘടനയുടെ സെക്രട്ടറി ജോലി ചെയ്യുന്ന പോത്തൻകോട് സ്‌കൂളിലെ കുട്ടികൾ സക്കാത്തായും വിഷു കൈനീട്ടമായും ലഭിച്ച പതിനായിരം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ധർമടം സർവീസ് സഹകരണ ബാങ്ക് 25 ലക്ഷത്തി ഇരുപത്തിയയ്യിരം രൂപ നൽകി. കേരളത്തിലെ ലോക്കോ പൈലറ്റുമാർ 38 ലക്ഷം രൂപ നൽകി. കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്‌സൺ ഡോ. ഖദീജ മുംതാസ് അവരുടെ അവശേഷിക്കുന്ന എല്ലാ ഓണറേറിയവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

മെൽബണിൽ നഴ്‌സായി ജോലി നോക്കുന്ന അജിത കുമാരി ഒരു ലക്ഷം രൂപ നൽകി. ഏജീസ് ഓഫീസിലെ സഹകരണ സംഘം പത്ത് ലക്ഷവും ദുബൈ കൊച്ചിൻ എംപയർ ലയൺസ് ക്ലബ് ആറ് ലക്ഷവും ഡോ. രാജൻ ഗുരുക്കൾ ഒരു ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥികൾ രണ്ട് ലക്ഷം രൂപയും നടൻ മണികണ്ഠൻ വിവാഹ ചെലവിനായി മാറ്റിവെച്ച 50,000 രൂപയും കോഴിക്കോട്ടെ റിട്ട. അധ്യാപകൻ 57000 രൂപയും എറണാകുളം ഉദയംപേരൂർ സ്വദേശി നാരായണ ദാസ് 12500 നാളികേരവും നൽകി.

889ാം ബസവേശ്വര ജയന്തി ആഘോഷം വേണ്ടെന്ന് വെക്കാനും ഒരു മാസം രക്തദാന മാസമായി മാറ്റാനും ഓൾ ഇന്ത്യ വീരശൈവ മഹാസഭ തീരുമാനിച്ചു. കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സാധനങ്ങളും ഇവർ നൽകി. തിരുവന്തപുരത്ത് തെങ്ങ് കയറി ഉപജീവനം നടത്തുന്ന ഛത്തിസ്ഗഢ് സ്വദേശികൾ 50,000 രൂപയും നൽകി

Share this story