സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. കണ്ണൂർ ജില്ലയിൽ മൂന്ന് പേർക്കും കാസർകോട് ജില്ലയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇതിൽ കണ്ണൂരിൽ രണ്ട് പേരും കാസർകോട് ജില്ലയിൽ നിന്ന് രണ്ട് പേരുമാണ്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു

20773 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ വീടുകളിൽ 20285 പേരും ആശുപത്രികളിൽ 518 പേരും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 151 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 23980 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 23277 എണ്ണത്തിലും രോഗബാധയില്ലെന്ന് വ്യക്തമായി.

അതേസമയം, ലോക്ക് ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് കൊവിഡ് ബാധിതരുടെ വർധനവിൽ ഒരു കുറവുമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1463 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 60 പേർ മരിച്ചു. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് ഇത്രയും പേർ മരിക്കുന്നത് ഇതാദ്യമാണ്

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 522 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികകളുടെ എണ്ണം 8590 ആയി. 27 പേർ ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 369 ആണ്.

ഗുജറാത്തിൽ 247 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ 3548 ആയി ഉയർന്നു. 11 പേർ കൂടി ഇന്നലെ മരിച്ചു. ഡൽഹിയിൽ ഒമ്പത് മലയാളി നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

Share this story