സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി; സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാത്തതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധി; സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാത്തതെന്ന് മുഖ്യമന്ത്രി

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനം അസാധാരണ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാത്തതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി.

പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് മാസത്തേക്ക് മാറഅറിവെക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് നിയമപ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസ്സമുണ്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിന്റെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ല. നിലവിലുള്ള വാർഡുകൾ വെച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story