ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കത്ത്

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കത്ത്

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാർ എന്നിവരുടെ ശമ്പളം പിടിക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. ഭരണഘടനാപരമായി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണെന്ന് കത്തിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കൊവിഡ് കാലത്തും സംസ്ഥാനത്തെ സഹായിക്കാനില്ലെന്ന നിലപാടുമായി പ്രതിപക്ഷ സംഘടനകളാണ് കോടതിയെ സമീപിച്ചത്.

Share this story