കാസർകോട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല

കാസർകോട് കൊവിഡ് സ്ഥിരീകരിച്ചയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല

കാസർകോട് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചയാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മാവുങ്കൽ മേഖലയിലെ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് വിദേശ സമ്പർക്ക ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാർച്ച് ആറിന് കുടക്, മടിക്കേരി മേഖലകളിൽ പോയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്. കുടകിലും മടിക്കേരിയിലും ഇയാൾ ഇടക്കിടെ പോകുന്നുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.

രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാതെ വന്നതോടെ അജാനൂർ പഞ്ചായത്തിലെ മാവുങ്കൽ മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ പോലീസ് ഏർപ്പെടുത്തി. ഇയാളുടെ സമ്പർക്ക പട്ടികയും തയ്യാറാക്കി കൊണ്ടിരിക്കുകയാണ്

ഏപ്രിൽ 14നാണ് രോഗലക്ഷണങ്ങളോടെ ഇയാൾ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. വിദേശബന്ധങ്ങളൊന്നും ഇല്ലാത്തതിനാൽ ആ ഘട്ടത്തിൽ പനിക്കുള്ള ചികിത്സ നൽകി തിരികെ അയക്കുകയായിരുന്നു. 24ന് രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി.

തുടർന്ന് സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയുമായിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐസോലേറ്റ് ചെയ്യാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Share this story