ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ നോർക്ക ഇന്ന് ആരംഭിക്കും

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ നോർക്ക ഇന്ന് ആരംഭിക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കായുള്ള നോർക്ക രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് ആരംഭിക്കും. കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നവർ www.registernorkaroots.org എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും മടങ്ങി വരുന്ന സ്ഥലവും അറിയുന്നതിനും കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിനുമാണിത്. പ്രവാസികളെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവർക്കും മുൻഗണനക്രമമുണ്ട്.

ചികിത്സക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാർ, പഠനം പൂർത്തികരിച്ചവർ, ജോലി നഷ്ടപ്പെട്ടവർ, തീർഥാടനത്തിന് പോയവർ, കൃഷിപ്പണിക്ക് പോയവർ, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശം എന്നിവക്കായി പോയവർ, ലോക്ക് ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, റിട്ടയർ ചെയ്തവർ എന്നിവർക്കാവും ആദ്യ പരിഗണന

വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷനും നോർക്ക തുടരുകയാണ്. 150 ഓളം രാജ്യങ്ങളിൽ നിന്നായി ഇന്നലെ വൈകിട്ട് വരെ 2,76,700 പേരാണ് രജിസ്റ്റർ ചെയ്തത്.

Share this story