സാലറി കട്ട്: ഹൈക്കോടതി വിധി മറികടക്കാൻ ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിന്റെ അനുമതി

സാലറി കട്ട്: ഹൈക്കോടതി വിധി മറികടക്കാൻ ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിന്റെ അനുമതി

സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ ഇത് മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചു. കോടതി വിധി മറികടക്കാനായി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ദുരന്തനിവാരണ നിയമപ്രകാരമാണ് ഓർഡിനൻസ് പാസാക്കുന്നത്.

കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ജീവനക്കാരുടെ ഒരു ആറ് ദിവസത്തെ ശമ്പളം വരുന്ന അഞ്ച് മാസവും പിടിക്കാനായിരുന്നു തീരുമാനം. എന്നാൽ സംസ്ഥാനത്തെ സഹായിക്കാനില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ സർവീസ് സംഘടനകളാണ് കോടതിയെ സമീപിച്ചതും ആറ് ദിവസത്തെ ശമ്പളം കൊടുക്കാനില്ലെന്ന് വ്യക്തമാക്കി സ്റ്റേ വാങ്ങിച്ചെടുത്തതും.

സ്റ്റേ മറികടക്കാൻ സാലറി മാറ്റിവെക്കാൻ സർക്കാരിനെ അധികാരപ്പെടുത്തുന്ന ഓർഡിനൻസാണ് മന്ത്രിസഭ പാസാക്കിയത്. ഇനിയിത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു കൊടുക്കും. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനില്ലെന്ന് സർക്കാർ പറയുന്നു

ഹൈക്കോടതി വിധി കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടെയെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ശമ്പളം മാറ്റിവെക്കലിന് സർക്കാരിനെ അധികാരപ്പെടുത്താൻ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായി.

Share this story