ഇടുക്കിയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്; ജില്ലയ്ക്ക് ആശ്വാസ വാർത്ത

ഇടുക്കിയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്; ജില്ലയ്ക്ക് ആശ്വാസ വാർത്ത

ഇടുക്കി ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. അടുത്ത പരിശോധനാ ഫലം കൂടി നെഗറ്റീവായാൽ ഇവർക്ക് ആശുപത്രി വിടാം. ഏലപ്പാറയിലെ ഡോക്ടർ, ആശാ വർക്കർ, ഡോക്ടറുടെ മാതാവ്, മൈസൂരിൽ നിന്നെത്തിയ യുവാവ്, ചെന്നൈയിൽ നിന്നെത്തിയ രണ്ട് പേർ എന്നിവരുടെ ഫലമാണ് നെഗറ്റീവായത്.

പത്ത് ദിവസങ്ങൾക്ക് മുമ്പ് വരെ ഗ്രീൻ സോണിലുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. എന്നാൽ ഒരാഴ്ചക്കിടെ രോഗികൾ നിരവധി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഈ ഘട്ടത്തിൽ പരിശോധനയും ലോക്ക് ഡൗണും ജില്ലയിൽ കർശനമാക്കിയിരുന്നു. ജില്ലാ അതിർത്തികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്

തമിഴ്‌നാട്ടിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരത്തിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയെ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Share this story