കാസർകോട് മൂന്ന് പേർ കൂടി കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിടും; ഇനി ചികിത്സയിൽ 11 പേർ

കാസർകോട് മൂന്ന് പേർ കൂടി കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിടും; ഇനി ചികിത്സയിൽ 11 പേർ

കാസർകോട് ജില്ലയിൽ മൂന്ന് പേർ കൂടി കൊവിഡ് ഭേദമായി ഇന്ന് ആശുപത്രി വിടും. കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനി ജില്ലയിൽ 11 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുണ്ടായിരുന്ന ജില്ലയായിരുന്നു കാസർകോട്. എന്നാൽ കൃത്യമായ പ്രതിരോധ പ്രവർത്തനവും ഇടപെടലുകളും ജില്ലയിലെ രോഗവ്യാപനത്തിന് തടയിട്ടു. രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്

അജാനൂർ പഞ്ചായത്തിലെ മാവുങ്കൽ മേഖലയിലെ ആൾക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് ഇയാൾ രോഗബാധിതനായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

Share this story