നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. നൂറോളം തൊഴിലാളികളാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. മലപ്പുറം ചട്ടിപ്പറമ്പിലാണ് സംഭവം

പോലീസ് എത്തി ഇവരെ ലാത്തി വീശി പിരിച്ചുവിടുകയായിരുന്നു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്ത് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം. അതേസമയം താമസത്തിനും ഭക്ഷണത്തിലും ബുദ്ധിമുട്ടില്ലെന്നും ഇവർ പറയുന്നുണ്ട്

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ തുടങ്ങിയ അതിഥി തൊഴിലാളികൾക്ക് അവരവരുടെ സംസ്ഥാനത്തേക്ക് മടങ്ങാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. കൊവിഡ് ലക്ഷണമില്ലാത്തവർക്ക് നാടുകളിലേക്ക് മടങ്ങാമെന്നാണ് ഉത്തരവിൽ പറയുന്നത്.

Share this story