ഒരു ആനയെ ഉപയോഗിച്ച് പൂരം നടത്തണം; പാറമേക്കാവിന്റെ ആവശ്യം കലക്ടർ തള്ളി

ഒരു ആനയെ ഉപയോഗിച്ച് പൂരം നടത്തണം; പാറമേക്കാവിന്റെ ആവശ്യം കലക്ടർ തള്ളി

തൃശ്ശൂർ പൂരം ഒരു ആനയെ ഉപയോഗിച്ചെങ്കിലും നടത്താൻ അനുമതി നൽകണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കലക്ടർ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് തള്ളിയത്.

ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ മാത്രമാക്കി പൂരം ചുരുക്കി നടത്താനായിരുന്നു നേരത്തെയുണ്ടായ തീരുമാനം. എന്നാൽ ഒരാനയെ ഉപയോഗിച്ച് പൂരം നടത്തണമെന്ന് പാറമേക്കാവ് ഇന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച കത്ത് ലഭിച്ചില്ലെന്നും ലഭിച്ചാലും അനുമതി നൽകാനാകില്ലെന്നും കലക്ടർ നിലപാട് സ്വീകരിക്കുകയായിരുന്നു

അഞ്ചാളുകളെ മാത്രം പങ്കെടുപ്പിച്ച് ആനപ്പുറത്ത് പൂര ദിനത്തിൽ എഴുന്നള്ളിപ്പ് നടത്താൻ അനുമതി നൽകണമെന്നതായിരുന്നു പാറമേക്കാവിന്റെ ആവശ്യം. നിയന്ത്രണങ്ങൾ പാലിക്കുമെന്നും ഇവർ ഉറപ്പ് നൽകിയിരുന്നു.

Share this story