ആശ്വാസ ദിനം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല; 9 പേർക്ക് രോഗമുക്തി

ആശ്വാസ ദിനം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല; 9 പേർക്ക് രോഗമുക്തി

സംസ്ഥാനത്തിന് ഇന്ന് അശ്വാസദിനം. ഇന്ന് പുതുതായി ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം പോസിറ്റീവ് കേസുകൾ ഇല്ലാത്ത ഒരു ദിവസമുണ്ടാകുന്നത് ഇതാദ്യമാണ്

9 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും നാല് പേർ വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതുവരെ 392 പേരാണ് രോഗമുക്തരായത്. 102 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്

21,499 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 21,067 പേർ വീടുകളിലും 432 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗലക്ഷണങ്ങൾ ഉള്ള 27150 വ്യക്തികളുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിൽ 26255 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തി.

അതേസമയം കേരളത്തിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടക്കി അയക്കുന്നതിനുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും. വൈകിട്ട് ആറ് മണിക്ക് ആലുവയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് ട്രെയിൻ പോകുന്നത്.

1200 പേരെയാണ് ഒരു ട്രെയിനിൽ കൊണ്ടുപോകുക. സാമൂഹിക അകലം പാലിച്ചാകും ഇവരെ കൊണ്ടുപോകുക. നാളെ അഞ്ച് ട്രെയിനുകൾ കൂടി ഇതര സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് എത്തിക്കുന്നതിനായി കേരളത്തിൽ നിന്ന് പുറപ്പെടും

Share this story