അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കൽ; കേരളത്തിൽ നിന്നുള്ള ആദ്യ നോൺ സ്‌റ്റോപ്പ് ട്രെയിൻ ഒഡീഷയിലേക്ക്

അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കൽ; കേരളത്തിൽ നിന്നുള്ള ആദ്യ നോൺ സ്‌റ്റോപ്പ് ട്രെയിൻ ഒഡീഷയിലേക്ക്

കേരളത്തിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ ഇടങ്ങളിലേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചു. ഒഡീഷയിലേക്കായിരിക്കും ആദ്യ ട്രെയിനെന്നാണ് വിവരം. ആലുവയിൽ നിന്നോ അങ്കമാലിയിൽ നിന്നോ ആകും ട്രെയിൻ പുറപ്പെടുക

രജിസ്റ്റർ ചെയ്തവരെ മുൻഗണനാക്രമത്തിലാകും നോൺ സ്‌റ്റോപ്പ് ട്രെയിനിൽ കൊണ്ടുപോകുക. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം നടപടി ആരംഭിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികൾക്കായി റെയിൽവേ പ്രത്യേക ട്രെയിൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ആദ്യ ട്രെയിൻ തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേക്ക് പുറപ്പെടുകയും ചെയ്തു. രജിസ്‌ട്രേഷൻ നടത്തിയതിന് ശേഷം മാത്രമേ അതിഥി തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് വിടാവൂ എന്ന് കേന്ദ്രത്തിന്റെ നിർദേശമുണ്ട്.

എറണആകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷൻ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കുമാണ് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ സർക്കാർ ആലോചിക്കുന്നത്.

Share this story