ലോക്ക് ഡൗണിന് ശേഷവും പൊതുഗതാഗതം തത്കാലം പുന:സ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി

ലോക്ക് ഡൗണിന് ശേഷവും പൊതുഗതാഗതം തത്കാലം പുന:സ്ഥാപിക്കില്ലെന്ന് ചീഫ് സെക്രട്ടറി

മെയ് നാലിന് ശേഷമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര നിർദേശ പ്രകാരമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. അതേസമയം പൊതുഗതാഗതം തത്കാലം പുന:സ്ഥാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവുകളിൽ തീരുമാനം എടുക്കാനാകില്ല. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ നിയന്ത്രണം കൂട്ടാം. എന്നാൽ കുറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ മേയ് 3നാണ് അവസാനിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ച് സോണുകൾ തിരിക്കുന്നത് കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 21 ദിവസങ്ങൾക്കുള്ളിൽ ഒരു കേസും പോസിറ്റീവ് ആയില്ലെങ്കിൽ അത് ഗ്രീൻ സോണാകും.

കേന്ദ്രം ഇന്ന് പുതിയ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ കേരളത്തിലെ രണ്ട് ജില്ലകൾ ഗ്രീൻ സോണും ബാക്കി ജില്ലകൾ ഓറഞ്ച് സോണുമാണ്. അതേസമയം കേരളത്തിന്റെ പട്ടിക പ്രകാരം നാല് ജില്ലകൾ റെഡ് സോണിലും മറ്റുള്ളവ ഓറഞ്ച് സോണിലുമാണ്

Share this story