സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 8 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വയനാട് ജില്ലയിലും ഒരാൾ കണ്ണൂർ ജില്ലയിൽ നിന്നുമാണ്. എട്ട് പേർ ഇന്ന് രോഗമുക്തി നേടി. കണ്ണൂർ ജില്ലയിൽ നിന്ന് ആറ് പേരും രണ്ട് പേർ ഇടുക്കിയിൽ നിന്നുമാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ഇതുവരെ 499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 106 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 21,884 പേർ നീരീക്ഷണത്തിൽ കഴിയുന്നു. ഇതിൽ 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇതുവരെ 31183 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 30358 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പിൽ 2093 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 1834 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പാക്കി

സംസ്ഥാനത്താകെ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കഴിഞ്ഞ ഒരു മാസത്തിലധികം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന വയനാട്ടിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തത് ആശങ്കാജനകമാണ്. 32 ദിവസത്തിന് ശേഷമാണ് വയനാട്ടിൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

Share this story