മദ്യശാലകൾ ഉടൻ തുറക്കില്ല; ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

മദ്യശാലകൾ ഉടൻ തുറക്കില്ല; ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കേരളത്തിൽ മദ്യശാലകൾ തുറക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മൂന്നാംഘട്ട ലോക്ക് ഡൗൺ കാലത്ത് കേന്ദ്രസർക്കാർ ഗൈഡ് ലൈൻ പരിശോധിച്ചതിന് ശേഷമാകും ഇതിൽ തീരുമാനമുണ്ടാകുക. ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്.

ബാറുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗൈഡ് ലൈനിൽ ബാറുകളുടെ കാര്യം പറഞ്ഞിട്ടില്ല. ഇതിനാൽ ബാറുകൾ അടഞ്ഞുതന്നെ കിടക്കും. ബാറുകളിൽ നിന്ന് പാർസൽ നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും

കേന്ദ്രനിർദേശ പ്രകാരം മെയ് 3ന് ശേഷം മദ്യഷോപ്പുകൾ തുറക്കുന്നതിൽ വിലക്കില്ല. റെഡ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും ഒഴികെ മറ്റിടങ്ങളിൽ മദ്യഷോപ്പുകൾ തുറക്കാം. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ബീവറേജസ് ഔട്ട്‌ലെറ്റുകൾ.

Share this story