ലോക്ക് ഡൗൺ ഇളവുകൾ എന്തെല്ലാമെന്ന് ഇന്നറിയാം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നേക്കും

ലോക്ക് ഡൗൺ ഇളവുകൾ എന്തെല്ലാമെന്ന് ഇന്നറിയാം; ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നേക്കും

ലോക്ക് ഡൗണിൽ സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുക്കും. ബെവ്‌കോ മദ്യവിൽപ്പന ശാലകൾ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറന്നേക്കും. ബാറുകളിൽ നിന്ന് പാഴ്‌സലും അനുവദിക്കാനാണ് സാധ്യത.

ജില്ലാ ഭരണകൂടങ്ങളാണ് മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം ഇതിൽ തീരുമാനമുണ്ടാകും. മെയ് 15 വരെ ഭാഗികമായി ലോക്ക് ഡൗൺ വേണമെന്നായിരുന്നു സംസ്ഥാനം കേന്ദ്രത്തോട് നിർദേശിച്ചത്. മെയ് 17 വരെയാണ് കേന്ദ്രം ാേക്ക് ഡൗൺ നീട്ടി നൽകിയത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോഗമാകും ലോക്ക് ഡൗൺ ഇളവുകളിൽ തീരുമാനമുണ്ടാകുക. സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ മദ്യവിൽപ്പനയിൽ പെട്ടെന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സാണ് ബീവറേജസ് ഔട്ട്‌ലെറ്റുകൾ

റെഡ് സോണിലും ഹോട്ട് സ്‌പോട്ടുകളിലും മദ്യവിൽപ്പന അനുവദിക്കില്ല. ഗ്രീൻ സോണുകളിൽ ബസ് സർവീസ് നടത്താമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും സംസ്ഥാനം ഇതിന് അനുമതി നൽകാൻ സാധ്യതയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കും.

Share this story