സംസ്ഥാനത്തിന് വീണ്ടും ആശ്വാസ ദിനം: ഇന്ന് ആർക്കും കൊവിഡില്ല; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്തിന് വീണ്ടും ആശ്വാസ ദിനം: ഇന്ന് ആർക്കും കൊവിഡില്ല; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. ഇത് രണ്ടാം ദിവസമാണ് കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കാത്ത കടന്നുപോകുന്നത്. മേയ് 1നും സംസ്ഥാനത്ത് ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല

ഇന്ന് ഒരാൾ രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കാസർകോട് ജില്ലയിൽ നിന്നുള്ള ആൾക്കാണ് രോഗമുക്തിയുണ്ടായത്. സംസ്ഥാനത്താകെ ഇതുവരെ 401 പേർക്കാണ് രോഗമുക്തി നേടിയത്. നിലവിൽ 95 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

നിലവിൽ 21720 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 21332 പേർ വീടുകളിലും 388 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 63 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് നാല് ഹോട്ട് സ്‌പോട്ടുകൾ കൂടി ഇന്ന് നിലവിൽ വന്നു. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടകാട്ടുവയൽ പഞ്ചായത്ത്, മഞ്ഞള്ളൂർ പഞ്ചായത്ത്, ഇടുക്കിയിലെ ശാന്തൻപാറ പഞ്ചായത്ത് എന്നിങ്ങനെയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

Share this story