കണ്ണൂരിൽ ജനങ്ങൾ കൂട്ടത്തോടെ റോഡിൽ; കർശന നടപടിയെടുക്കുമെന്ന് പോലീസ്

കണ്ണൂരിൽ ജനങ്ങൾ കൂട്ടത്തോടെ റോഡിൽ; കർശന നടപടിയെടുക്കുമെന്ന് പോലീസ്

റെഡ് സോണുകൾ അല്ലാത്ത ജില്ലകളിൽ സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് കണ്ണൂർ ജില്ലയിലെ ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ല നിലവിലെ റെഡ് സോൺ വ്യവസ്ഥ ഇപ്പോഴും തുടരുകയാണെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടു.

എല്ലാ വിധ യാത്രകളും പോലീസ് കർശനമായി പരിശോധിക്കും. രോഗികൾ, അത്യാവശ്യ മെഡിക്കൽ ആവശ്യങ്ങൾക്കുള്ള യാത്രകൾ മാത്രവേ അനുവദിക്കുകയുള്ളൂ. ഐസോലെഷൻ പോയിന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആൾക്കാരെയോ യാതൊരു കാരണവശാലും കടത്തിവിടുകയില്ല. അത്യാവശ്യ യാത്രകൾ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന എൻട്രി എക്‌സിറ്റ് പോയിന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനാണ് പോലീസിന്റെ തീരുമാനം

കടകൾക്കും കച്ചവടസ്ഥാപനങ്ങൾക്കും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ജില്ലയിൽ നടപടികൾ കർശനമാക്കി. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലെയും പോക്കറ്റ് റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലും പോലീസ് ബാരിക്കേഡ് വച്ച് നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് തുടരും. ജില്ലയിലെ ജനങ്ങൾ സർക്കാർ നിയന്ത്രണങ്ങളോട് ഇതുവരെ നല്ലരീതിയിൽ ആണ് സഹകരിച്ചത്, ആയത് സർക്കാർ നിർദ്ദേശിക്കുന്ന സമയം വരെ തുടർന്നും സഹകരിക്കണമെന്ന് ജില്ലാ പോലീസും ജില്ലാ ഭരണകൂടവും അഭ്യർഥിച്ചു.

Share this story