സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളോടെ ഓറഞ്ച് സോണുകള്‍

സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളോടെ ഓറഞ്ച് സോണുകള്‍

സംസ്ഥാനത്ത് മൂന്നാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളോടെ ഓറഞ്ച് സോണുകള്‍. പുതുതായി നാല് ജില്ലകള്‍ ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലാണ് നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഓറഞ്ച് സോണുകള്‍ക്കുള്ളിലെ ഹോട്‌സ്‌പോട്ടുകള്‍ പൂര്‍ണമായി അടച്ചിടും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് പുറമേ ഇടുക്കി, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളെയാണ് പുതുതായി ഓറഞ്ച് സോണില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. അന്തര്‍ജില്ല യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പെടെ കൂടുതല്‍ ഇളവുകള്‍ മൂന്നാം ഘട്ട ലോക്ക്‌ഡൌണില്‍ ഓറഞ്ച് സോണില്‍ അനുവദിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പെടെ3 പേര്‍യാത്ര ചെയ്യാവുന്ന രീതിയില്‍ ടാക്‌സി അനുവദിക്കും. എന്നാല്‍ ഓട്ടോറിക്ഷ ഓടില്ല.

നാലു ചക്ര സ്വകാര വാഹനത്തില്‍ മൂന്ന് പേര്‍ക്കും, ഇരുചക്ര വാഹനത്തില്‍ ഒരാള്‍ക്കും യാത്ര ചെയ്യാം. ചരക്ക് വാഹനങ്ങള്‍ ഓടും. ഒറ്റനിലയുള്ള ചെറുകിട തുണിക്കടകള്‍ തുറക്കും. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉള്‍പെടെ വൈകീട്ട് ഏഴ് മണി വരെയാണ് പ്രവര്‍ത്തനാനുമതി. നിബന്ധനകളോടെ പ്രഭാതസവാരിയും നടത്താം. തപാല്‍, ബാങ്ക് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

Share this story