സ്‌കൂളുകൾ തുറക്കുന്നത് വൈകിയേക്കും; ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ, സർവേ ആരംഭിച്ചു

സ്‌കൂളുകൾ തുറക്കുന്നത് വൈകിയേക്കും; ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ, സർവേ ആരംഭിച്ചു

സംസ്ഥാനത്ത് ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കാൻ സർക്കാർ നിർദേശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് നിർദേശം. സി ആർ സി കോർഡിനേറ്റർമാർ ആശയവിനിമയം നടത്തി ഇന്ന് വിവരം നൽകാനാണ് എസ് എസ് എ പ്രൊജക്ട് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.

എസ് എസ് എ, വിക്ടേഴ്‌സ് ചാനൽ, കൈറ്റ് എന്നിവയുമായി സഹകരിച്ചാണ് ഓൺലൈൻ ക്ലാസുകൾ നടത്തുക. ടെലിവിഷൻ, കേബിൾ കണക്ഷൻ, നെറ്റ് കണക്ഷൻ, സ്മാർട്ട് ഫോൺ എന്നിവ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരമാണ് നൽകേണ്ടത്. കേബിൾ-ടിവി, ഇന്റർനെറ്റ് ഇല്ലാത്തവർ, ടിവി മാത്രമുള്ളവർ, ടിവിയും കേബിളും മാത്രമുള്ളവർ, ടിവിയും ഇന്റർനെറ്റുമുള്ളവർ എന്നിങ്ങനെ തരം തിരിച്ചു നൽകണം

ഭൂരിഭാഗം കുട്ടികൾക്കും ഇത്തരം സൗകര്യങ്ങളുള്ളതിനാൽ ഓൺലൈൻ ക്ലാസുകൾ നടത്താനാകുമെന്നാണ് സർക്കാർ കരുതുന്നത്. അല്ലാത്തവർക്ക് അവ ലഭ്യമാക്കാനുള്ള നടപടിയോ അതല്ലെങ്കിൽ നിശ്ചിത അകലത്തിൽ ക്ലാസിലിരിക്കാൻ അനുവദിക്കുകയോ ചെയ്യും. കുട്ടികൾക്ക് സംശയനിവരാണത്തിനും അവസരമുണ്ടാകും

സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലാകും ആദ്യം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുക. സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് മാനേജ്‌മെന്റാണ്. എല്ലാ സ്‌കൂളുകളിലേക്കുമായി ഓരോ വിഷയത്തിനും ഓരോ ക്ലാസ് മതിയോയെന്നും പരിശോധിക്കുന്നുണ്ട്.

Share this story