സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേരും വയനാട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേരും വയനാട് ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരും വയനാട് ജില്ലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ ദിവസം വയനാട് നിന്ന് ചെന്നൈയിൽ പോയി വന്ന ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ അമ്മ, ഭാര്യ, വണ്ടിയിലെ ക്ലീനറുടെ മകൻ എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗബാധയുള്ള ആരുടെയും പരിശോധനാഫലം നെഗറ്റീവായി വന്നിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 502 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

21342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 21034 പേർ വീടുകളിലും 308 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്. ഇതിൽ 33265 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് മാത്രം 1024 ടെസ്റ്റുകൾ നടത്തി. മുൻഗണനാഗ്രൂപ്പിൽ ഇതുവരെ 2512 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 1979 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

Share this story