പ്രവാസികൾ വ്യാഴാഴ്ചയോടെ എത്തും; ആദ്യ ദിനം തന്നെ കേരളത്തിലേക്ക് നാല് വിമാനങ്ങൾ

പ്രവാസികൾ വ്യാഴാഴ്ചയോടെ എത്തും; ആദ്യ ദിനം തന്നെ കേരളത്തിലേക്ക് നാല് വിമാനങ്ങൾ

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി മലയാളികളുമായി ആദ്യ നാല് വിമാനങ്ങൾ വ്യാഴാഴ്ച കേരളത്തിലെത്തും. 800 പേരെയാണ് നാല് വിമാനങ്ങളിലായി വ്യാഴാഴ്ച എത്തിക്കുക. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്ക് എത്തും.

ദുബൈയിൽ നിന്നുള്ള വിമാനം കരിപ്പൂരിലാണ് ഇറങ്ങുക. 200 പേരെ വീതമാണ് ഓരോ വിമാനത്തിലും കൊണ്ടുവരുന്നത്. ആദ്യ ആഴ്ചയിൽ തന്നെ കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒരാഴ്ചയിൽ 2650 പേരെ സംസ്ഥാനത്തേക്ക് എത്തിക്കും

അബൂദബി, ദുബൈ, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യ ആഴ്ചയിലെ വിമാനങ്ങൾ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക

ഇന്ത്യയിലേക്ക് 84 വിമാനങ്ങളാണ് അടുത്താഴ്ചയിൽ ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാനമാർഗം തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമുണ്ടാകും.

Share this story