ബീഹാറിലേക്കുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് തുക നൽകാമെന്ന് കോൺഗ്രസ്; നിരസിച്ച് ജില്ലാ ഭരണകൂടം

ബീഹാറിലേക്കുള്ള അതിഥി തൊഴിലാളികളുടെ ടിക്കറ്റ് തുക നൽകാമെന്ന് കോൺഗ്രസ്; നിരസിച്ച് ജില്ലാ ഭരണകൂടം

അതിഥി തൊഴിലാളികളുമായി ആലപ്പുഴയിൽ നിന്നും ബിഹാറിലേക്കുള്ള നോൺ സ്‌റ്റോപ്പ് ട്രെയിൻ ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കുന്ന ട്രെയിനിൽ 1140 തൊഴിലാളികളാണുള്ളത്. ട്രെയിൻ ടിക്കറ്റിനുള്ള പണം തൊഴിലാളികൾ തന്നെ നൽകണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും തൊഴിലാളികളെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നത് കെ എസ് ആർ ടി സി ബസുകളിലാണ്. ഇവർക്കാവശ്യമായ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ഒരു തൊഴിലാളിക്ക് 930 രൂപയാണ് ടിക്കറ്റ് ചാർജിനായി ഈടാക്കുന്നത്. ഇത് ഇവർ തന്നെ നൽകണം

അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. 10 ലക്ഷം രൂപ നൽകാമെന്ന് ആലപ്പുഴ ഡിസിസി അറിയിച്ചു. എന്നാൽ ഈ തുക വാങ്ങാൻ അനുമതിയില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Share this story